റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് റൊണാൾഡോയുമായി ഇറ്റലിയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തി

 

2018ൽ യുവന്റസിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ റയൽ മാഡ്രിഡ് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിനു പിന്നാലെയാണ് താരം ക്ലബ് വിടാനുള്ള തീരുമാനമെടുത്തത്. പ്രതിഫലം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ് നേതൃത്വവുമായുള്ള പ്രശ്നങ്ങൾ മൂലമാണ് താരം റയൽ വിട്ടതെന്ന അഭ്യൂഹങ്ങൾ അന്നു തന്നെ ശക്തമായിരുന്നു.

ആ ട്രാൻസ്ഫറിന് ശേഷം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസും റൊണാൾഡോയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണുവെന്ന വാർത്തകളും സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും ടുറിനിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി എന്നും, ഇരുവരും തമ്മിൽ ഇപ്പോൾ നല്ല ബന്ധമാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എൽ ചിരിങ്കുയിറ്റൊയുടെ ജേർണലിസ്റ്റായ എഡു ആഗ്വയറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Related Articles

Cristiano Ronaldo

Cristiano Ronaldo

Real Madrid Missing a Goal Per Game Since Cristiano Ronaldo Left the Club – Jorge Valdano

Real Madrid have been missing a goal per game since Cristiano Ronaldo left the club, according to Los Blancos’ former player and coach, Jorge Valdano.

Ali Shibil Roshan
|

5:50 PM GMT+5:30
Marcelo

Marcelo

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മാഴ്‌സലോയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ്, വമ്പൻ ട്രാൻസ്‌ഫർ പൂർത്തിയാക്കി റയൽ മാഡ്രിഡ്

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മാഴ്‌സലോയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ്, വമ്പൻ ട്രാൻസ്‌ഫർ പൂർത്തിയാക്കി റയൽ മാഡ്രിഡ്

Sreejith N
|

Jan 19, 2021
Cristiano Ronaldo

Cristiano Ronaldo

Cristiano Ronaldo to Extend His Contract at Juventus

Cristiano Ronaldo to extend Juventus contract despite transfer rumours

Mudeet Arora
|

Jan 16, 2021
Cristiano Ronaldo

Cristiano Ronaldo

Juventus Star Cristiano Ronaldo Will Reach Another Milestone if He Scores Against Inter Milan on Sunday

Juventus Star Cristiano Ronaldo Will Reach Another Milestone if He Scores Against Inter Milan on Sunday

Arjun Singh Devgan
|

Jan 17, 2021

യുവന്റസ് പ്രസിഡന്റായ ആന്ദ്രേ ആഗ്നല്ലിയുമായി വളരെ നല്ല ബന്ധമുള്ള പെരസ് അദ്ദേഹത്തെ കാണാനാണ് ടുറിനിലെത്തിയത്. ഇരുവരും തമ്മിൽ വളരെയധികം വിഷയങ്ങൾ സംസാരിച്ചുവെങ്കിലും ഫിഫയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന യൂറോപ്യൻ സൂപ്പർ കപ്പിനെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ചർച്ചകൾ ഉണ്ടായിരുന്നത്. ഇതിനിടയിലാണ് റൊണാൾഡോയുമായും പെരസ് കൂടിക്കാഴ്ച നടത്തിയത്.

ഇരുവരും തമ്മിലുള്ള സംഭാഷണം വളരെ ഊഷ്മളവും സൗഹാർദപരവുമായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2018ലെ സമ്മറിന് ശേഷം രണ്ടു പേർക്കുമിടയിലുണ്ടായിരുന്ന അകൽച്ച പൂർണമായും മാറ്റാൻ ഇന്നലത്തെ കൂടിക്കാഴ്ചക്ക് കഴിഞ്ഞിട്ടുണ്ട്. അതേ സമയം റയൽ ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ റൊണാൾഡോയെ റയലിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിഷയവും ഇരുവരും തമ്മിൽ സംസാരിച്ചിട്ടില്ല.

റൊണാൾഡോ പോയതിനു ശേഷം റയലിനു യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് വ്യക്തമാണ്. അതുപോലെ തന്നെ വ്യക്തിപരമായി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും യുവന്റസിനൊപ്പം കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ റൊണാൾഡോക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴും തകർപ്പൻ പ്രകടനം നടത്തുന്ന റൊണാൾഡോയെ പെരസ് സന്ദർശിച്ചത് താരത്തിന്റെ മടങ്ങി വരവിനു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് റയൽ ആരാധകർ.