ഹസാർഡ് ജനുവരിയിൽ റയൽ വിടുമോ, ബെൽജിയൻ താരത്തെ ആറു മാസത്തേക്ക് ലോണിൽ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി തുർക്കിഷ് ക്ലബ്

 

ഒട്ടേറെ പ്രതീക്ഷകളുമായി റയൽ മാഡ്രിഡിലേക്കുള്ള തന്റെ സ്വപ്‌ന ട്രാൻസ്‌ഫർ ഹസാർഡ് പൂർത്തിയാക്കിയിട്ട് ഒന്നര വർഷമായെങ്കിലും ഇതു വരെയും ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്താനോ ടീമിന്റെ അവിഭാജ്യ ഘടകമായി മാറാനോ താരത്തിന് കഴിഞ്ഞിട്ടില്ല. പരിക്കുകളും ബോഡി ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നതിലുള്ള പോരായ്മകളുമാണ് ചെൽസിയിൽ മിന്നുന്ന പ്രകടനം കാഴ്‌ച വെച്ചിരുന്ന താരത്തിന് റയലിലെത്തിയപ്പോൾ തിരിച്ചടിയായത്.

റയൽ മാഡ്രിഡിനൊപ്പം ഇതുവരെയും താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഹസാർഡിനെ സംബന്ധിച്ച് വിചിത്രമായ ട്രാൻസ്‌ഫർ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബെൽജിയൻ താരത്തെ ടീമിലെത്തിക്കാൻ തുർക്കിഷ് ക്ലബായ ഫെനർബാഷെ ശ്രമം നടത്തുന്നുവെന്നാണ് തുർക്കിഷ് ഔട്ട്ലെറ്റായ അജൻസ്പോറിനെ അധികരിച്ച് സ്പാനിഷ് മാധ്യമമായ സ്‌പോർട് വെളിപ്പെടുത്തുന്നത്. താരത്തെ ജനുവരിയിൽ ലോണിൽ സ്വന്തമാക്കാനാണ് തുർക്കിഷ് ക്ലബ് ഒരുങ്ങുന്നത്.

Related Articles

Eden Hazard

Eden Hazard

Eden Hazard Subject to Bizarre Loan Offer Following Real Madrid Struggles

Eden Hazard has been subject to a rather bizarre bid from Fenerbahce who want to bring in the Real Madrid winger on loan.

Amreen
|

1:25 PM GMT+5:30
Zinedine Zidane head Coach, Eden Hazard

Zinedine Zidane head Coach, Eden Hazard

‘We Need to be Patient’ – Zinedine Zidane Admits That Eden Hazard is Low on Confidence at Real Madrid

‘We Need to be Patient’ – Zinedine Zidane Admits That Eden Hazard is Low on Confidence at Real Madrid

Arjun Singh Devgan
|

Jan 15, 2021
Alexandre Lacazette

Alexandre Lacazette

Real Madrid Set to Rival Atletico Madrid in Race to Sign Alexandre Lacazette From Arsenal

Real Madrid Set to Rival Atletico Madrid in Race to Sign Alexandre Lacazette From Arsenal

Arjun Singh Devgan
|

Jan 18, 2021
Kylian Mbappe

Kylian Mbappe

Transfer Rumours 19/01: Alaba ‘Agrees’ Real Madrid Deal, Alli Confident of PSG Move, Madrid Eye Summer Mbappe Move

Transfer Rumours 19/01: Alaba ‘Agrees’ Real Madrid Deal, Alli Confident of PSG Move, Madrid Eye Summer Mbappe Move

Amreen
|

3:10 PM GMT+5:30

ആഴ്‌സണൽ താരമായ മെസൂദ്‌ ഓസിലിനെ ടീമിലെത്തിച്ചതിനു പിന്നാലെയാണ് ഹസാർഡിനായി ഫെനർബാഷെ ശ്രമം നടത്തുന്നത്. ഹസാർഡ് റയൽ മാഡ്രിഡ് വിടാനുള്ള സാധ്യതകൾ കുറവാണെങ്കിലും തുർക്കിഷ് ക്ലബിൽ കളിക്കാനുള്ള ആഗ്രഹം താരത്തിനുണ്ടെന്നും അത് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ഫെനർബാഷെയുടെ മുൻ പ്രസിഡന്റായ സെറ്റിൻകയ വെളിപ്പെടുത്തിയതും അഭ്യൂഹങ്ങളെ സാധൂകരിക്കുന്നു.

“ഹസാർഡ് എന്റെയൊരു പഴയ സുഹൃത്താണ്. 15-16 വയസു മുതൽ താരത്തെ എനിക്കറിയാം. ആ സമയത്ത് ലില്ലെയിൽ കളിക്കുകയായിരുന്നു അദ്ദേഹം. ഫെനർബാഷെ ക്ലബിനോട് ഹസാർഡിനു താല്പര്യമുണ്ട്. ‘ഞാൻ ഒരു ദിവസം ഫെനർബാഷെയിൽ കളിക്കും. എന്നാൽ അതെന്നാണ് എനിക്കറിയില്ല’ എന്നൊരു വാക്ക് അദ്ദേഹം എന്നോട് പറയുകയും ചെയ്തിരുന്നു,” സെറ്റിൻകയ അജൻസ്പോറിനോട് പറഞ്ഞു.

നിലവിൽ ഫിറ്റ്നസ് വീണ്ടെടുത്ത് ഹസാർഡ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും റയലിന് ഉയർച്ചയുണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ജനുവരിയിൽ ഇല്ലെങ്കിലും, ഈ സീസൺ അവസാനം വരെയും തന്റെ പ്രകടനമികവ് ഉയർത്താൻ ഹസാർഡിന് കഴിഞ്ഞില്ലെങ്കിൽ സീസണ് ശേഷം താരത്തെ വിൽക്കുന്ന കാര്യം റയൽ പരിഗണിക്കാൻ സാധ്യതയുണ്ട്.